മലൈക അറോറയും ഷാരൂഖ് ഖാനും തകർത്ത് അഭിനയിച്ച ചയ്യ ചയ്യ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണ്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചിത്രീകരിച്ച ഗാനം വലിയ ഹിറ്റായിരുന്നു. എന്നാൽ ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്ത ഫറാ ഖാൻ അടുത്തിടെ മലൈക അറോറയെ പാട്ടിനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ഫറാ ഖാൻ, ശിൽപ ഷെട്ടിയെയും രവീണ ടണ്ടനെയുമാണ് ആദ്യം സമീപിച്ചതെന്ന് വെളിപ്പെടുത്തി. എന്നാൽ അവർ നിരസിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അവസാനം മലൈകയിലേക്ക് എത്തുന്നത്.
ഓടുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ഫറ ഖാൻ പറഞ്ഞു. “ഞങ്ങൾ അവളെ ട്രെയിനിൽ കയറാൻ പ്രേരിപ്പിച്ചു. മലൈക വിറയ്ക്കുന്നുണ്ടായിരുന്നു. മേക്കപ്പ് ഇല്ലായിരുന്നു, കാജലും കൈകളിൽ ഒരു ടാറ്റൂവും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഫറ ഖാൻ വെളിപ്പെടുത്തി.