ബോളിവുഡില്‍ പ്രണയവും വിവാഹവും വലിയ കാര്യമല്ല. എന്നാല്‍ വ്യത്യസ്തമായൊരു പ്രണയത്തിന്റെ അന്ധാളിപ്പിലാണ് സിനിമലോകം. നായകന് അര്ജുന് കപൂറാണ്. കഥാനായിക 45കാരിയായ മലൈക അറോറയും. ഒന്നു വിവാഹിതയായി ഡൈവോഴ്സായ മലൈക ഇത്തവണ അര്‍ജുനെ കെട്ടുമെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.
കോഫി വിത് കരണില്‍ മലൈ അതിഥിയായെത്തിയപ്പോഴാണ് കരണ്‍ വിവാഹത്തെക്കുറിച്ച് സൂചന നല്‍കിയത്. ആമിര്‍ ഖാനൊപ്പമാണ് മലൈക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുകാരണം മലൈക 33 കാരനായ അര്‍ജുനുമായി അടുപ്പത്തിലാതയാണെന്ന വാര്‍ത്ത പരന്നിരുന്നു.
ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. നേരത്തെ ഫിലിംഫെയര്‍ മാസിക ഇരുവരുടേയും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുവരും പ്രണയബന്ധത്തിലാണെന്നും അത് അടുത്ത വര്‍ഷം വിവാഹത്തിലേക്കെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും സിനിമലോകം പുതിയ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്.