ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് താരരാജാവ് മോഹൻലാൽ നായകനായ ചിത്രം മലൈക്കോട്ടൈ വാലിബന് കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ഇപ്പോഴിതാ ചിത്രത്തിനെതിരേ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി.
മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ഷോ കഴിഞ്ഞതു മുതല്‍ സിനിമയ്ക്കെതിരേ ആക്രമണം നടക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്തു ഗുണമാണ് ഇതില്‍നിന്നു ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷന്‍ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയില്‍ വിശ്വസിച്ച് എടുത്ത സിനിമ.
ഇത്ര വൈരാഗ്യം എന്തിനാണ്. തലയോട്ടി അടിച്ചുതകര്‍ത്ത ഹീറോ അല്ല നമുക്കു വേണ്ടത്. ഇത് ആളുകളിലേക്കു പ്രചരിക്കുന്നുണ്ട്. കോവിഡ്, പ്രളയം പോലുള്ളവ കടന്നുവന്ന ആളുകളാണ് നമ്മൾ. ആകെ വേണ്ടതു ഭക്ഷണവും വെള്ളവുമാണ്.
എന്നിട്ടും ഇപ്പോഴും വൈരാഗ്യവും വിദ്വേഷവുമാണ്. മുഴുവന്‍ ടീമും അത്രയ്ക്കു ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തിയറ്ററില്‍ പോയി കാണണം. പല കഥാപാത്രങ്ങള്‍ക്കും പൂര്‍ണതയില്ലെന്നു തോന്നുന്നത് അതിനു ബാക്കി ഭാഗം ഉള്ളതുകൊണ്ടാണെന്ന് ലിജോ ജോസ് പെല്ലിശേരി പറഞ്ഞു.