സാഹസിക പ്രകടനം നടത്താൻ പോയി പെട്ടുപോയ രണ്ടുപേരാണ് യുകെയിലെ താരങ്ങൾ.
കോവിഡ് കാലത്ത് അനാവശ്യ പരിപാടിക്ക് പോയതിന് നാട്ടുകാരുടെ വായിൽ നിന്ന് കക്ഷികൾ ആവശ്യത്തിന് കേൾക്കുന്നുണ്ട്. ആളുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവം ഇങ്ങനെ- കഴിഞ്ഞ ശനിയാഴ്ചയാണ് കുറച്ചു സാഹസിക പ്രകടനത്തിനായി രണ്ടുപേർ ഡോർസെറ്റിലെ ലുൽവർത്ത് അഴിമുഖത്തിനടുത്തുള്ള പാറയിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കയറാൻ എത്തിയത്.
രണ്ടു പേരും കയറി തുടങ്ങി. ആദ്യം സംഗതി എളുപ്പമായിരുന്നു. പകുതിയോളം എത്തിയപ്പോഴാണ് സംഭവം കയ്യിൽ നിന്നു പോയത്. മുകളിലേക്ക് കയറാനും വയ്യ താഴേക്ക് ഇറങ്ങാനും വയ്യാത്ത അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ.
ഒരാൾ വളരെ പാടുപെട്ട് താഴെ ഇറങ്ങിയെങ്കിലും അപരൻ പാറയിൽ കുടുങ്ങി. വൈകാതെ രക്ഷാപ്രവർത്തകരെത്തി. ഹെലികോപ്റ്റർ അടക്കം വലിയ സന്നാഹങ്ങളുമായി എത്തിയാണ് ഇയാളെ രക്ഷിച്ചത്.
കോവിഡ് ഇത്തരം കാലത്ത് പരിപാടിക്ക് പോകുന്നവരെ രക്ഷിക്കരുതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ കമന്റ്.