തൃശൂര്‍: മലക്കപ്പാറയില്‍ പുലിക്കൂട്ടമിറങ്ങി. മലക്കപ്പാറ പോലീസ് സ്റ്റേഷനു സമീപമാണ് മൂന്നു പുലികള്‍ ഇറങ്ങി റോഡിലൂടെ വിലസുന്ന ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലികള്‍ നടന്നു നീങ്ങുന്ന ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞത്.
തേയിലത്തോട്ടത്തിനോടു ചേര്‍ന്നാണ് മലക്കപ്പാറ പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. സ്റ്റേഷന്റെ പിന്‍വശത്തുകൂടി ഒന്നിനു പുറ കെ ഒന്നായി മൂന്നു പുലികള്‍ കടന്നുപോകുന്ന ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്.
ജനവാസ കേന്ദ്രം കൂടിയാണിത്. നിരവധി തോട്ടം തൊഴിലാളികള്‍ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. പുലിശല്യം രൂക്ഷമായ ഭാഗം കൂടിയാ ണിത്. തൊഴിലാളികള്‍ ഇതെക്കുറിച്ച് നിരവധി പരാതികള്‍ നേരത്തെ തന്നെ പോലീസിലും മറ്റും നല്‍കിയിട്ടുണ്ട്.
ചാലക്കൂടി-വാല്‍പ്പാറ റൂട്ടിലെ മലക്കപ്പാറയില്‍ പുലിക്കൂട്ടം ഇറങ്ങിയത് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ വീടിനു പുറത്തിറങ്ങാന്‍ ഭയക്കുക യാണ്.