മലാല യൂസഫ്സായിയും ട്രോളിന്റെ ചൂടറിഞ്ഞു. ഉപരിപഠനത്തിനായി അടുത്തയിടെ ഓക്സ്ഫഡ് സർവകലാശാലയിൽ ചേർന്ന മലാല തന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് ഇപ്പോൾ ട്രോളർമാരുടെ ഇരയായത്.
സ്ഥിരംവസ്ത്രമായ സൽവാർ കമ്മീസിനു പകരം ജീൻസും ടോപ്പുമണിഞ്ഞ് സർവകലാശാല വളപ്പിൽ പ്രത്യക്ഷപ്പെട്ട മലാലയുടെ ചിത്രമാണ് ട്രോളിംഗിന് ആധാരം. മലാലയുടെ പുതിയ വസ്ത്രധാരണരീതിയെ വിമർശിച്ചാണ് ട്രോളുകളിൽ ഏറിയപങ്കും. എന്നാൽ, സ്ത്രീസ്വാതന്ത്ര്യത്തോട് വിരോധമുള്ളവരാണ് മലാല ജീൻസ് ധരിച്ചതിനെ വിമർശിക്കുന്നതെന്നു വാദിക്കുന്നവരുമുണ്ട്. “മലാലയ്ക്കെന്താ ജീൻസ് ധരിച്ചുകൂടേ’ എന്നാണ് ഇക്കൂട്ടർ ഉന്നയിക്കുന്ന ചോദ്യം.