അഞ്ചു വയസുകാരി മലാലയുടെ നാവിൻ തുന്പിൽ നിന്നെത്തുന്നത് നീണ്ട പട്ടിക തന്നെ. 140 എംഎൽഎമാരും അവരുടെ നിയോജകമണ്ഡലങ്ങളും മനഃപാഠം.
ഏതുകാര്യവും പഠിപ്പിച്ചു നൽകിയാൽ വളരെ വേഗം പഠിച്ച് പറയാൻ മിടുക്കിയായ മലാലയെ തേടി അംഗീകാരങ്ങളുമെത്തുന്നു.
യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ദേശീയ റിക്കാർഡിന് ശിപാർശ ചെയ്തു.
കേരളത്തിലെ 140 എംഎൽഎമാരുടെ പേരുകൾ ഞൊടിയിടയിൽ പറഞ്ഞ് ഈ കൊച്ചു മിടുക്കി നടത്തിയ പ്രകടനം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.
ബൈബിളിലെ എല്ലാ പുസ്തകങ്ങളും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഒക്കെ മലാലയ്ക്കു മനഃപാഠം.
യുആർഎഫ് ഏഷ്യൻ ജൂറി ഡോ.ജോണ്സണ് വി. ഇടിക്കുളയാണ് ദേശീയ റിക്കാർഡിനായി മലാലയുടെ പേര് ശിപാർശ ചെയ്തത്.
യുആർഎഫ് – സിഇഒ സൗദീപ് ചാറ്റർജി (കോൽക്കത്ത), ഇന്റർനാഷണൽ ജൂറി അംഗങ്ങൾ എന്നിവരടങ്ങിയ റിക്കാർഡ് മാനേജ്മെന്റ് ടീം രേഖകൾ പരിശോധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് ഇന്റർനാഷണൽ ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു.
മൗണ്ട് സിയോൻ ഗ്രൂപ്പ് മെഡിക്കൽ കോളജ് പിആർഒ അത്തിക്കയം കണ്ണന്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും സൗദിയിൽ നഴ്സായ ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളാണ് മലാല ലില്ലി ഏബ്രഹാം. കൊല്ലമുള ലിറ്റിൽ ഫ്ളവർ സ്കൂൾ വിദ്യാർഥിനിയാണ്.