പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അർജുൻ കപൂറും മലൈക അറോറയും. ഇരുവരും പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ മുതൽ എന്നാണ് വിവാഹമെന്നുള്ള ചോദ്യങ്ങളും ഉയർന്നുവന്നിരുന്നു. ബോണി കപൂറിന്റെ മകനും അഭിനേതാവുമായ അർജുൻ കപൂറിന് ശക്തമായ പിന്തുണയാണ് ആരാധകർ നൽകുന്നത്.
എന്നാൽ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്ന പതിവാണ് താരത്തിന്റേത്. മലൈകയാവട്ടെ നേരെ തിരിച്ചാണ്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പാപ്പരാസികളുടെ വിമർശനങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരമെത്താറുണ്ട്.
ഇവരുടെ പ്രായവ്യത്യാസങ്ങളെക്കുറിച്ച് കടുത്ത വിമർശനങ്ങളായിരുന്നു ഉയർന്നുവന്നത്. പ്രായം തങ്ങൾക്കൊരു തടസമല്ലെന്നാണ് ഇരുവരും പറയുന്നത്. ഗോവയിലായിരുന്നു ഇരുവരും ഇത്തവണ പുതുവർഷം ആഘോഷിക്കാനെത്തിയത്. ഇവരുടെ പ്രണയനിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായാണ് അർജുൻ കപൂറും മലൈക അറോറയും പുതുവർഷം ആഘോഷിച്ചത്.
അർജുന്റെ കവിളിൽ ചുംബിക്കുന്ന മലൈകയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവച്ചത് മലൈകയായിരുന്നു. അതീവ രഹസ്യമായി കൊണ്ടു നടന്നിരുന്ന പ്രണയം അടുത്തിടെയായിരുന്നു പരസ്യമായി മാറിയത്.
ഈ ബന്ധം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അർജുന്റെ കുടുംബം. സഹോദരിയായ അൻഷുലയുടെ വിവാഹത്തിന് ശേഷമേ തന്റെ വിവാഹമുണ്ടാവൂയെന്ന് വളരെ മുൻപ് അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും പുതിയ ചിത്രം പുറത്തു വന്നതോടെ ഇവരുടെ വിവാഹം വൈകാതെ ഉണ്ടാകുമെന്നാണ് ബോളിവുഡിൽ പ്രചരിക്കുന്നത്.
2016 ലായിരുന്നു മലൈക അറോറ അർബാസ് ഖാനിൽ നിന്നും വേർപിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്.