ക​ന​ത്ത മ​ഴ! തൊ​ടു​പു​ഴ​യാ​റി​ന്‍റെ ഇ​രു ക​ര​ക​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ; മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നു

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് തൊ​ടു​പു​ഴ താ​ലൂ​ക്കി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ 44 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ പെ​യ്ത​ത്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റീ​മീ​റ്റ​ർ വീ​തം തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ​തോ​ടെ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും വെ​ള്ളം ക​യ​റി.

ന​ദീ തീ​ര​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ​ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

ന​ഗ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടു. തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ൽ നി​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ ക​ട​ക​ളി​ലേ​യ്ക്ക് വെ​ള്ളം ക​യ​റു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ തോ​ടി​നു സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ടി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ തോ​ട്ടി​ലെ വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ർ​ക്ക്ഷോ​പ്പി​ലും വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ക്കാ​നി​ട​യാ​യ​ത്. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

 

Related posts

Leave a Comment