നെന്മാറ : പുലർച്ചെ മോഷ്ടാവ് വയോധികയുടെ സ്വർണ മാല പൊട്ടിച്ചു. വല്ലങ്ങി ചീർന്പക്കാവ് പള്ളിത്തെരുവിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ സുലോചന(84)യുടെ മാലയാണ് ഇന്നലെ പുലർച്ചെ മോഷ്ടാവ് പിടിച്ചുപറിച്ചു കൊണ്ടുപോയത്.
പുലർച്ചെ വീടിനു പുറത്തുള്ള ശുചിമുറിയിൽ പോയിരുന്ന സുലോചനയുടെ സ്വർണമാല മോഷ്ടാവ് പുറത്തുനിന്ന് വലിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു.
പൊട്ടിച്ചെടുക്കുന്ന പിടിവലിക്കിടെ ചെറിയൊരു കഷ്ണം കയ്യിൽ കിട്ടുകയും രണ്ടര പവനോളം മാല മോഷ്ടാവ് കൊണ്ടുപോവുകയും ചെയ്തു.
ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. മകൻ സുരേഷും ഭാര്യയും രണ്ടു കുട്ടികളും ഇവരോടൊപ്പം ഈവീട്ടിൽ താമസമുണ്ട്.
സുരേഷിന്റെ പരാതിപ്രകാരം പോലീസ് കേസെടുത്തു ആലത്തൂർ ഡിവൈഎസ്പി ദേവസ്യയും നെ·ാറ പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കല്ലേക്കാട് സായുധ പോലീസ് ക്യാന്പിൽ നിന്നും വിദഗ്ധ അന്വേഷണത്തിനായി പോലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സിസിടിവികളും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി.