കൊട്ടാരക്കര : മുട്ടറയിൽ ബസ് ഇറങ്ങി നടന്നു പോയ സ്ത്രീയുടെ നാല് പവൻ മാല സ്കൂട്ടറിൽ പിൻ തുടർന്ന് എത്തി പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിപോലീസ് പിടിയിൽ. നെടുമങ്ങാട് മേക്കുംകര പുത്തൻ വീട്ടിൽ ജോസ് 41 ആണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം.ബസ് ഇറങ്ങി വീട്ടിലേക്ക് പോയ സ്ത്രീയുടെ മാല ഇരുചക്ര വാഹനത്തിൽ പിന്തുടർന്ന് പൊട്ടിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസിൽ സ്ത്രീ നൽകിയ പരാതിയെ തുടർന്ന് റൂറൽ എസ്പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി നാസറുദ്ദീന്റെ മേൽനോട്ടത്തിൽ പൂയപ്പള്ളി എസ്ഐ ആർ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതി കൊട്ടാരക്കര പളളിക്കൽ ചെമ്പൻ പൊയ്കയിൽ താമസിച്ച് റമ്പർ ടാപ്പിംഗ് നടത്തി വരുകയായിരുന്നു.
മാല പൊട്ടിക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോട്ടയം, ആര്യനാട്, നെടുമങ്ങാട് സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ ഉള്ളതായി പോലീസ് പറഞ്ഞു.