മാ​ല മോ​ഷ്ടി​ച്ച് മു​ങ്ങി; ഒളിവിലിരിക്കേ നാട്ടിലെത്തിയ പ്രതി മറ്റൊരു കേസിൽ അകത്തായി; ചോദ്യം ചെയ്യലിൽ എല്ലാ സത്യവും തുറന്ന് പറഞ്ഞ് പ്രതിയുടെ കുറ്റസമ്മതം


ആ​ല​പ്പു​ഴ: ബൈ​ക്കി​ലെ​ത്തി സ്കൂ​ട്ട​ർ യാ​ത്രി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ.

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി ഹ​ക്കീ​മി​നെ ക​ഴി​ഞ്ഞാ​ഴ്‌​ച്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മാ​ർ​ച്ച് 19നാ​ണ് ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നി​ഷ​യെ​ന്ന യു​വ​തി​യു​ടെ അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ണ​ത്തി​ൽ ഹ​ക്കീ​മി​നെ പി​ടി​കൂ​ടി​യി​രു​ന്നു​വെ​ങ്കി​ലും പ്ര​വീ​ൺ മം​ഗ​ലാ​പു​ര​ത്തേ​ക്ക് മു​ങ്ങി​യി​രു​ന്നു.

പ്ര​വീ​ൺ അ​വി​ടെ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​യ പ്ര​തി ക​ത്തി കു​ത്തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​യാ​ൾ മോ​ഷ​ണ​ക്കു​റ്റ​വും സ​മ്മ​തി​ച്ച​ത്.

Related posts

Leave a Comment