കോട്ടയം: പാലായിലും സമീപ പ്രദേശങ്ങളിലുമായി ബൈക്കിൽ കറങ്ങി നടന്നു നിരവധി പേരുടെ മാല പൊട്ടിച്ച കേസിൽ നാലു പേരെ പാലാ പോലീസ് പിടികൂടി. മീനച്ചിൽ കാഞ്ഞുമലക്കുന്നേൽ പ്രതീഷ് (24), പാലാ വെള്ളിയേപ്പള്ളി പടിഞ്ഞാറെകുറ്റിയിൽ ബിബിൻ ബാബു (23), പാലാ നായ്ക്കാനത്തിൽ അജി സെബാസ്റ്റ്യൻ (24), രാമപുരം മൂലയിൽ ബേബി ജോസഫ് (60) എന്നിവരെയാണു പോലീസ് പിടികൂടിയത്.
ഇവരിൽ പ്രതീഷ്, ബിബിൻ, അജി എന്നിവർ ചേർന്നാണു വിവിധ സ്ഥലങ്ങളിൽ വച്ചു വയോധികരായ നിരവധി പേരുടെ മാല പൊട്ടിച്ചതും മാല പൊട്ടിക്കാൻ ശ്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇവർക്കൊപ്പം പിടികൂടിയ ബേബിയാണു മോഷ്്ടിക്കുന്ന സ്വർണം വില്പന നടത്താൻ പ്രതികളെ സഹായിച്ചിരുന്നത്.
കെഴുവംകുളം, പാലാ, തോടനാൽ, പൈക, ഉഴവൂർ തുടങ്ങിയ സ്ഥലങ്ങളിലാണു ഇവർ മാല പൊട്ടിച്ചത്. പ്രതികളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. പാലാ സിഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.