കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​യാ​ൾ ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു; പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ലെ​ത്തി​ച്ച​പ്പോ​ൾ ബീ​ഡി​യു​മാ​യി കോ​ട​തി​യി​ൽ ഭാ​ര്യ​യും

ച​​ങ്ങ​​നാ​​ശേ​​രി: ഗു​​ണ്ടാ നി​​യ​​മ​പ്ര​​കാ​​രം ജി​​ല്ല​​യി​​ല്‍നി​​ന്നു പു​​റ​​ത്താ​​ക്കി​​യ​​യാ​​ളെ ബൈ​​ക്കി​​ലെ​​ത്തി വീ​​ട്ട​​മ്മ​​യു​​ടെ മാ​​ല പൊ​​ട്ടി​​ച്ച കേ​​സി​​ല്‍ തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് പി​​ടി​​കൂ​​ടി.

തൃ​​ക്കൊ​​ടി​​ത്താ​​നം സ്വ​​ദേ​​ശി തോ​​മ​​സ് കു​​ര്യാ​​ക്കോ​​സ് (ബി​​നു കൂ​​ട​​ത്തി​​ട്ട്) നെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.ജി​​ല്ല പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദി​​ന്‍റെ റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ജി​​ല്ല​​യി​​ല്‍നി​​ന്നു ക​​ഴി​​ഞ്ഞ​​മാ​​സം ഇ​​യാ​​ളെ നാ​​ടു​​ക​​ട​​ത്തി​​യ​​ത്. തു​​ട​​ര്‍​ന്ന് ആ​​ല​​പ്പു​​ഴ മ​​ണ്ണ​​ഞ്ചേ​​രി ഭാ​​ഗ​​ത്ത് താ​​മ​​സി​​ച്ചി​​രു​​ന്ന ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പു​​ല​​ര്‍​ച്ചെ 5.45നു ​​കാ​​ലാ​​യി​​പ്പ​​ടി ഭാ​​ഗ​​ത്ത് പ​​ള്ളി​​യി​​ല്‍ പോ​​യ വീ​​ട്ട​​മ്മ​​യു​​ടെ മാ​​ല ബൈ​​ക്കി​​ലെ​ത്തി പൊ​​ട്ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി എ.​​കെ. വി​​ശ്വ​​നാ​​ഥ​​ന്‍, എ​​സ്എ​​ച്ച്ഒ എം.​​ജെ. അ​​രു​​ണ്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. അ​​റ​​സ്റ്റ് ചെ​​യ്യു​​മ്പോ​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്ന ബൈ​​ക്കി​​ന്‍റെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​മ്പ​​റു​​ക​​ള്‍ പൂ​​ര്‍​ണ​മാ​​യും മ​​റ​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു.

ഇ​​യാ​​ള്‍ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ള്‍ ഇ​​ല്ലാ​​ത്ത വ​​ഴി​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചു കാ​​ലാ​​യി​​പ്പ​ടി ഭാ​​ഗ​​ത്തു​​നി​​ന്നു പാ​​യി​​പ്പാ​​ട് മീ​​ഞ്ച​​ന്ത ഭാ​​ഗ​​ത്തു​കൂ​​ടി​​യാ​​ണ് തി​​രു​​വ​​ല്ല ഭാ​​ഗ​​ത്തേ​​ക്ക് ക​​ട​​ന്നി​​രു​​ന്ന​​ത്. ഗു​​ണ്ടാ നി​​യ​​മ​​പ്ര​​കാ​​രം ജി​​ല്ല​​യ്ക്ക് പു​​റ​​ത്താ​​യി​​രു​​ന്ന ഇ​​യാ​​ളെ പോ​​ലീ​​സ് നി​​രീ​​ക്ഷി​​ച്ചി​​രു​​ന്ന​​തി​​നാ​​ല്‍ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ആ​​ല​​പ്പു​​ഴ​​യി​​ല്‍ വ​​ച്ചി​​ട്ടാ​​ണ് മോ​​ഷ​​ണ​​ത്തി​​നെ​​ത്തി​​യി​​രു​​ന്ന​​ത്.

ഇ​​യാ​​ളെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കാ​​ന്‍ എ​​ത്തി​​ച്ച സ​​മ​​യ​​ത്ത് ഭാ​​ര്യ ബീഡി കൈ​​മാ​​റി​​യി​​രു​​ന്നു. ഇ​​തി​​നെ എ​​തി​​ര്‍​ത്ത് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഇ​​യാ​​ള്‍ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ആ​​സ​​ഭ്യം പ​​റ​​യു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​സ്‌​​ഐ​​മാ​​രാ​​യ പി.​​എ​​സ്. അ​​രു​​ണ്‍ കു​​മാ​​ര്‍, ഷി​​ബു, ഫി​​ലി​​പ്പ് കു​​ട്ടി, ആ​​ന്‍റ​​ണി, സി​​ജോ, സി​​വി​​ല്‍ പോ​​ലീ​​സു​​കാ​​രാ​​യ അ​​രു​​ണ്‍, ജോ​​ര്‍​ജ്, ഷ​​മീ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.

Related posts

Leave a Comment