അമ്പലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല കവർന്ന കേസിൽ രണ്ടു സ്ത്രീകളെ നാട്ടുകാർ പിടികൂടി.
തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിനികളായ മഞ്ജു, മാലതി എന്നിവരാണ് പിടിയിലായത്. ഇന്നലെ കാക്കാഴത്തു വെച്ചായിരുന്നു സംഭവം.
കാക്കാഴം ഷൗക്കത്ത് മൻസിലിൽ റംലാബീവിയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. പല്ലനയിലെ ബന്ധുവീട്ടിൽനിന്ന് മടങ്ങിയ ഇവർ കാക്കാഴത്തെ സ്റ്റോപ്പിലിറങ്ങിയപ്പോൾ പ്രതികൾ മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന വഹാബ് എന്ന യുവാവ് പുറകെ ഓടിയപ്പോൾ പ്രതികൾ കാക്കാഴം സ്കൂളിൽ ഒളിക്കാൻ ശ്രമിച്ചു. ഇവിടെവച്ച് പിടികൂടിയ ഇവരെ പിന്നീട് അമ്പലപ്പുഴ പോലീസിന് കൈമാറി.