പയ്യന്നൂര്‍: വീട്ടില്‍ കയറി വയോധികയായ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി യുവതിയെ നാട്ടുകാര്‍ പിടികൂടി.വയോധികയ്ക്ക് പരാതിയില്ലാതിരുന്നതിനാല്‍ പോലീസ് യുവതിയെ താക്കീത് ചെയ്ത് വിട്ടയച്ചു. ഇന്നലെ വൈകുന്നേരം കുഞ്ഞിമംഗലത്താണ് സംഭവം.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.കൃഷ്ണന് നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയുടെ കഴുത്തിലെ മാലയാണ് വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചത്.വാതിലടച്ച് പുറത്തേക്കിറങ്ങിയ വയോധിക അല്പസമയത്തിന് ശേഷം വീട്ടിനകത്തേക്ക് കയറുമ്പോഴാണ് വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങുന്ന നാടോടി യുവതിയെ കണ്ടത്. പിന്നീട് അകത്ത് നിന്നും വാതിലടക്കാനുള്ള ശ്രമമായി യുവതിയുടേത്.
യുവതിയെ പരാജയപ്പെടുത്തി വയോധിക വാതില്‍ തള്ളിത്തുറക്കുന്നതിനിടയില് യുവതിയുടെ കൈ വാതില്പാളികള്ക്കിടയില് കുടുങ്ങി.വേദന സഹിക്കാതെ പുറത്ത് ചാടിയ യുവതി വയോധികയുടെ കഴുത്ത് ഞെരിക്കാനും മാല പൊട്ടിച്ചെടുക്കാനുമാണ് ശ്രമിച്ചത്.വയോധികയുടെ കരച്ചില് കേട്ട് അയല്‍വാസികള്‍ ഒടിയെത്തുന്നതുകണ്ട യുവതി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കുറ്റിക്കാട്ടിലൊളിച്ചിരിക്കുകയായിരുന്ന യുവതിയെ പിടികൂടുകയായിരുന്നു.