നെന്മാറ:വല്ലങ്ങി ശിവക്ഷേത്രത്തിനടുത്ത് ഇടപ്പൊറ്റയിൽ പരേതനായ കുട്ടിവീന്പന്റെഭാര്യ ലക്ഷ്മി(78) യുടെ മൂന്നു പവന്റെ മാലയാണു യുവാക്കൾ പൊട്ടിച്ചുരക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക്ക്ക്ക്ക്ക്ക് 12 നാണ് സംഭവം. 35വയസ്സുതോന്നിക്കുന്ന ഹെൽമെറ്റ് ധരിച്ചയാളാണു ബൈക്ക്ഓടിച്ചിരുന്നത്.
ബൈക്കിനു പിന്നിൽ മഞ്ഞനിറത്തിലുള്ള ബനിയൻ ധരിച്ചയുവാവാണു മാലപൊട്ടിച്ചത്. ലക്ഷ്മിയുടെ വീട്ടിൽ നിന്നും അടുത്തുള്ള മകന്റെവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് ബൈക്കിൽ കടന്നുപോയ പ്രതികൾ തിരിച്ചുവന്നാണുപിടിച്ചുപറിച്ച് മാല കവർന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മാലപൊട്ടിച്ച വിരുതന്മാരെ കണ്ടെത്താനായില്ല. നെന്മാറ പോലീസ് അന്വേഷിച്ചുവരുന്നു.