ഹരിപ്പാട്: നങ്ങ്യാർ കുളങ്ങരയില്‍ മൂന്ന് വീടുകളുടെ വാതിലുകള്‍ കുത്തിതുറന്ന് മോഷണം നടന്നു.പുലര്‍ച്ചെ മൂന്നിന് നങ്ങ്യാര്‍കുളങ്ങര അയിരൂട്ടില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മോഹനന് മകള്‍ മേഘ(22) യുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല വീടിന്റെ പുറകുവശത്തുള്ള രണ്ടു വാതിലുകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ചു.
പെണ്‍കുട്ടി ബഹളംവച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു അലമാരയില്‍ സൂക്ഷിച്ചിരുന്ന 2,000 രൂപയും അപഹരിച്ചു. പുലര്‍ച്ചെ ഒന്നോടെ നങ്ങ്യാര്‍കുളങ്ങര അരശേരില്‍ കൃഷ്ണാസില്‍ ആശയുടെ വീടിന്റെ മുന്‍വശത്തെ ഡോര്‍ പൊളിച്ച് അകത്തു കയറിയ കള്ളന് മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ആശയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് കടന്നു.
വീട്ടിലെ റൂമുകളിലെ അലമാരകളും മേശയും പരതി അലങ്കോലപ്പെട്ട നിലയിലാണ്. ആശയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. സമീപത്തെ ശ്യാം നിവാസില്‍ ശരത്തിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു അകത്തു കയറിയ മോഷ്ടാവ് റൂമില്‍ മേശപ്പുറത്ത് വച്ചിരുന്ന വരവ് മാലയും രണ്ടു ഗ്രാം താലിയും മോഷ്ടിക്കപ്പെട്ടു.
കരിയിലകുളങ്ങര, ഹരിപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു