പാലക്കാട്: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 120 സെന്റിമീറ്റർ തുറന്നിട്ടുണ്ട്.
ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. നിലവിലെ വെള്ളത്തിന്റെ അളവ് 94.17 മീറ്ററാണ്. 93.09 മീറ്ററിന് മേലെ ജലം ഉയർന്നതിനാലാണ് ഡാം തുറന്നത്. മംഗലം ഡാമിലെ ആറ് ഷട്ടറുകളും 55 സെന്റിമീറ്റർ വരെയാണ് തുറന്നിട്ടുള്ളത്.
ഡാമിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. മംഗലംഡാമിൽ 77.14 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. 76.93 മീറ്ററിന് മേലെ ജലം ഉയർന്നതിനാലാണ് ഡാം തുറന്നത്.
മലന്പുഴ ഡാം 109.13 മീറ്റർ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 100.61 മീറ്റർ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 153.35 മീറ്റർ (പരമാവധി ജലനിരപ്പ് 156.36), ചുള്ളിയാർ 144.88 മീറ്റർ (പരമാവധി ജലനിരപ്പ് 154.08),
വാളയാർ 199.95 മീറ്റർ (പരമാവധി ജലനിരപ്പ് 203), ശിരുവാണി 873.49 മീറ്റർ (പരമാവധി ജലനിരപ്പ് 878.5) എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പുകൾ.