പാലക്കാട്: മഴ കനത്തതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതമാണ് ഉയർത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതേതുടർന്നു അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറന്നത്.
ബുധനാഴ്ച രാവിലെ പത്തിനാണ് ഷട്ടറുകൾ തുറന്നത്. ഭാരതപ്പുഴ, മുക്കൈ പുഴ, കല്പാത്തി പുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.