പാലക്കാട്: ജില്ലയിലെന്പാടും കനത്ത മഴ തുടരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ മലന്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഇന്നുരാവിലെ കൂടുതൽ ഉയർത്തി. ഇതുമൂലം കൽപ്പാത്തിപ്പുഴയുടെ കരകളിലുള്ള വീടുകളിൽ വീണ്ടും വെള്ളം കയറി.
പരമാവധി ജലനിരപ്പ് എത്തിയതിനെതുടർന്ന് മീങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. വാളയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നല്കിയിട്ടുണ്ട്. ചുള്ളിയാർ ഡാമിലും ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.
ഇതിനിടെ കൽപ്പാത്തിപ്പുഴയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മൂത്താന്തറ സ്വദേശി രാജന്റെ(54) മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. നാലുദിവസം മുന്പാണ് കൽപ്പാത്തിപ്പുഴയിൽ രാജനെ കാണാതായത്.