മലന്പുഴ: ഡാമിന്റെ ഷട്ടറുകൾ തുറന്നശേഷമുള്ള ആദ്യ ഞായറാഴ്ച്ചയായ ഇന്നലെ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. ഡാമിന്റെ സൗന്ദര്യം കാണാനെത്തിയ എല്ലാവർക്കും ഡാമിന്റെ പരിസരത്തേക്കു പോലും എത്താനായില്ല. അത്രയ്ക്കും തിരക്കായിരുന്നു റോഡുകളിൽ.
പലരും മന്തക്കാട് സെന്റർ, ഐടിഐ എന്നിവിടങ്ങൾ വരെയെത്തി തിരിച്ചുപോയി. ഡാമിൽനിന്നും മൂന്നുകിലോമീറ്റർ അകലെയുള്ള മന്തക്കാട് സെന്റർ വരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. പലരും മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഡാമിലേക്ക് എത്താനായില്ല. ഓട്ടോഡ്രൈവർമാരാണ് ഇവിടങ്ങളിൽ ഗതാഗതം പണിപ്പെട്ടു നിയന്ത്രിച്ചിരുന്നത്. വേണ്ടത്ര പോലീസ് ഇല്ലാതിരുന്നതു വാക്കുതർക്കങ്ങൾക്കും ഇടയാക്കി.