പാലക്കാട്: മലന്പുഴ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുളള സമഗ്ര കുടിവെളള പദ്ധതിക്ക് ജലവിഭവ വകുപ്പ് 75 കോടിയുടെ ഭരണാനുമതി നൽകി.
മലന്പുഴയിലെ വരൾച്ച കണക്കിലെടുത്ത് പദ്ധതിക്ക് ഭരണാനുമതി നൽകണമെന്ന് ഭരണ പരിഷ്ക്കരണ കമ്മീഷൻ ചെയർമാനും സ്ഥലം എം.എൽ.എ.യുമായ വി.എസ്. അച്ചുതാനന്ദൻ മാർച്ച് ഏഴിന് നിയമ സഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയാണ് പദ്ധതിക്കാവശ്യമായ പണം അനുവദിക്കേണ്ടത്.