കോഴിക്കോട്: നഗരമധ്യത്തില്‍ രണ്ടുതവണ സ്ത്രീകളുടെ മാലപിടിച്ചുപറിച്ച കേസില്‍ ഒരാള്‍ അറസറ്റില്‍ .ഓഗ്സ്ത് , സെപ്തംബര്‍ മാസങ്ങളിലായി സിറ്റി കമ്മീഷണര്‍ ഓഫീസ് പരിസരത്തുവച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ചേകസിലെ പ്രതി കാളികാവ് കല്ലങ്കണ്ടി ചെങ്ങനക്കുന്നേല് മുഹമ്മദ് അഷ്റഫ്(43) ആണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം ആറിന് വെകുന്നേരം തിരക്കേറിയ സമയത്ത് പോലീസ് കമ്മീഷണര്‍ റോഡിന് വലതുവശത്തുകൂടി നടന്നുവരികയായിരുന്ന കക്കോടി പാറക്കല്‍ വീട്ടില്‍ ഉഷാദേവിയുടെ നാലുപവന് മാലയാണ് ആദ്യം ഇയാള്‍ പിടിച്ചുപറിച്ചത്.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരവേയാണ് പ്രതി സമാനമായകേസില് നാട്ടുകാരുടെയും പോലീസിന്റെയും പിടിയിലായത്. സിറ്റി കമ്മീഷണര്‍ ഓഫീസ് പരിസരം തന്നെയായിരുന്നു പിടിച്ചുപടിക്കായി അഷറഫ് രണ്ടാം തവണയുംതെരഞ്ഞെടുത്തത്.
ആദ്യത്തെ പിടിച്ചുപറികേസില്‍ സമീപത്തെ 45-ഓളം കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മാലപാട്ടിച്ചയാള് പുതിയബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് ഓടിപോകുന്നതായി പോലീസിന് മനസിലായി. തുടർന്നു പ്രതിയുടെ രേഖാചിത്രം തയാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു.
ഇതിനിടെ കഴിഞ്ഞ 25-ന് വൈകുന്നേരം 5.45-ന് വെള്ളിമാടുകുന്ന് പുതുവയല്‍ സ്വദേശി ഷിനി ജോലികഴിഞ്ഞ് മാനാഞ്ചിറയ്ക്കു സമീപത്തുകൂടി നടക്കുമ്പോള്‍ ഇതേസ്ഥലത്തുവച്ച് ഇവരുടെ നാലേമുക്കാല്പവനോളം വരുന്ന മാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു.പിടിവലിയില്‍ ഷിനി നിലത്തുവീണു. തുടര്‍ന്ന് നാട്ടുകാരും സ്പെഷല്‍ ബ്രാഞ്ചിലെ പോലീസുകാരും ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ടു പിടികൂടി.
കസ്ബ സിഐ വി.സിജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ആദ്യത്തെ പിടിച്ചുപറികേസിനുപിന്നിലും ഇയാള്‍ തന്നെയാണെന്ന് മനസിലായത്.ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഇയാള്‍ കുറ്റം നിഷേധിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചേതാടെ പ്രതിയ്ക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു.ഉഷാദേവിയുടെ ചെയിന്‍ കൊണ്ടോട്ടിയിലുള്ള ഫൈനാന്സില് 62,000 രൂപയ്ക്ക് പണയം വച്ചതായും പിന്നീട് ഇത്തിരിച്ചുവാങ്ങി കൊണ്ടോട്ടിയില്‍ തന്നെയുള്ള കടയില്‍ വില്‍ക്കുകയും ചെയ്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സൗത്ത് എസിഅബ്ദുള് റസാഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ മഹേഷ് ബാബു,സജീവന് , മോഹന്‍ദാസ്, മനോജ്, അബ്ദുറഹ്മാന് , രമേഷ് ബാബു, ഷാഫി, സജിത്ത്,എന്നിവരാണ് പ്രതിയെ വലയിലാക്കിയത്.