ആ​ർ​ട്ടി​സ്റ്റു​മാ​രു​ടെ പ്ര​തി​ഫ​ല​മെ​ന്ന് പൊ​തു​വെ പ​റ​യു​മ്പോ​ൾ അ​തി​ൽ മു​ൻ​നി​ര അ​ഭി​നേ​താ​ക്ക​ളെ മാ​ത്ര​മേ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ള്ളൂ: മ​നു​ഷ്യ​രെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കു​ന്നി​ല്ല; മാ​ലാ പാ​ർ​വ​തി

പ​ത്തും ഇ​രു​പ​തും സി​നി​മ​ക​ൾ ന​ട​ക്കു​ന്നി​ട​ത്ത് അ​കെ അ​ഞ്ച് സി​നി​മ​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇത്തരം സാഹചര്യങ്ങൾ കൂ​ടു​ത​ൽ ഇ​ത് ബാ​ധി​ക്കു​ന്ന​ത് ദി​വ​സേ​ന വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണെന്ന് മാലാ പാർവതി. എ​ത്ര മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​മാ​രും ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റു​മാ​രു​മാ​ണ് എ​ന്നെ വി​ളി​ക്കാ​റു​ള്ള​ത്. ജോ​ലി​യി​ല്ല, പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റാ​യി നി​ർ​ത്താ​മോ​യെ​ന്നൊ​ക്കെ ചോ​ദി​ച്ചി​ട്ട്. അ​ത്ര​യും മോ​ശ​മാ​ണ് അ​വ​സ്ഥ.

എ​നി​ക്ക് തൊ​ഴി​ലു​ണ്ടാ​യാ​ൽ അ​ല്ലേ മ​റ്റൊ​രാ​ളെ ജോ​ലി​ക്ക് എ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. മു​ൻ നി​ര അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​തി​ഫ​ലം കൂ​ടു​ത​ൽ എ​ന്ന ത​ര​ത്തി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന സം​സാ​രി​ക്കു​മ്പോ​ൾ ഞ​ങ്ങ​ളെ പോ​ലു​ള്ള ആ​ർ​ട്ടി​സ്റ്റു​മാ​രെ മ​നു​ഷ്യ​രെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കു​ന്നി​ല്ല. ആ​ർ​ട്ടി​സ്റ്റു​മാ​രു​ടെ പ്ര​തി​ഫ​ലം എ​ന്നി​വ​ർ പൊ​തു​വെ പ​റ​യു​മ്പോ​ൾ അ​തി​ൽ മു​ൻ​നി​ര അ​ഭി​നേ​താ​ക്ക​ളെ മാ​ത്ര​മേ അ​വ​ർ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ള്ളൂ.

അ​പ്പോ​ൾ ഞ​ങ്ങ​ൾ ആ​രാ​ണ്, മു​ൻ നി​ര താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം കൂ​ട്ടു​മ്പോ​ൾ ഞ​ങ്ങ​ളെ പോ​ലു​ള്ള​വ​രു​ടെ പ്ര​തി​ഫ​ലം കു​റ​യു​ക​യാ​ണെ​ന്ന് ഞ​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ൽ അ​വ​ർ​ക്ക് അ​റി​യാം. എ​ന്നി​ട്ടും അ​വ​ർ ജ​ന​റ​ലൈ​സ് ചെ​യ്ത​താ​ണ് പ​റ​യു​ന്ന​ത്. പ​ല സി​നി​മ​ക​ളി​ൽ നി​ന്ന് ഇ​നി​യും പൈ​സ കി​ട്ടാ​നു​ണ്ട്. വേ​ണ​മെ​ങ്കി​ൽ ന​മു​ക്ക് പ​രാ​തി കൊ​ടു​ക്കാം. പ​ക്ഷേ അ​വ​രു​ടെ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ൾ അ​റി​യു​മ്പോ​ൾ ന​മ്മ​ൾ വി​ട്ടു ക​ള​യും. അ​തു​പോ​ലെ മാ​ർ​ക്ക​റ്റ് വാ​ല്യൂ സ്റ്റാ​റു​ക​ൾ​ക്ക് പ​റ​യാം. പ​ക്ഷേ ഞ​ങ്ങ​ളെ പോ​ലു​ള്ള ആ​ർ​ട്ടി​സ്റ്റ്മാ​ർ​ക്ക് ഞ​ങ്ങ​ളു​ടെ വി​ല പ​റ​യാ​ൻ സാ​ധി​ക്കാ​റി​ല്ല. അ​വ​രെ​ന്ത് വി​ല​യാ​ണ് പ​റ​യാ​റു​ള്ള​ത് അ​തി​ന് ഓ​കെ പ​റ​യു​ക മാ​ത്ര​മേ ഞ​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ എന്ന് മാ​ലാ പാ​ർ​വ​തി പറഞ്ഞു.

Related posts

Leave a Comment