പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇരുന്നൂറിലേറെ ആളുകള്‍ അത് ഷെയർ ചെയ്തിട്ടുണ്ട്.
നാളെ അതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്കും ഉണ്ടാവും. പക്ഷേ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു.
വിനയന് എന്ന പേരു പറയാന്‍ പാടില്ലെന്ന ഒരു നിയമം മലയാള സിനിമയില്‍ പൊതുവേയുണ്ട്. അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണോ എന്നൊന്നും എനിക്ക് അറിയില്ല.
ഗ്രൂപ്പ് വഴക്കുകള്‍ എന്തായാലും ഒരാളെ ജോലി എടുക്കാന്‍ അനുവദിക്കാതിരിക്കിരുന്നത്. ഇദ്ദേഹം പ്രവർത്തിക്കാന്‍ പാടില്ലെന്ന് അനൗദ്യോഗികമായി ബാന്‍ വയ്ക്കുന്നതിന് എതിരേയാണ് ഞാന്‍ സംസാരിക്കുന്നത്.
അത് എല്ലാവരും അനുഭവിക്കുന്ന കാര്യമാണ്. ഒരു കാര്യം സംസാരിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ ബാന്‍. അത് അങ്ങനെയല്ലല്ലോ വേണ്ടത്.
-മാല പാർവതി