കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍. തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള് മറ്റുള്ളവരുടെ കാഴ്ചയാണല്ലോ.
അപ്പോള്‍ നമ്മള് മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ, പുറത്തു പോയിത്തുടങ്ങിയപ്പോള്‍ അത് മാറി.
അത് അങ്ങനെയല്ല, മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നിയത്. മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത് പോലുള്ള നടികളുടെ കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
കാരണം, പണ്ട് ഉണ്ടായിരുന്നത് പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിര്‍ത്താന്‍ സ്ത്രീകള്‍ക്കും സാധിക്കും എന്ന് അവര്‍ കാണിച്ചുതന്നു.
അതുമാത്രമല്ല, നമ്മുടെ സമൂഹത്തില്‍ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്. -മാലാ പാര്‍വതി