കൊച്ചി: പീഡന പരാതിയെ തുടർന്ന് വിവാദത്തിലായ നടനും നിർമാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ അമ്മയിൽ നിന്നും ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം മണിയൻപിള്ള രാജു.
എക്സിക്യൂട്ടീവ് അംഗം കൂടിയായ വിജയ് ബാബുവിനെ കൂടി കേൾക്കേണ്ടതുണ്ട്. സ്വയം മാറിനിൽക്കുകയാണെന്ന് പറഞ്ഞയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്നും നടി മാല പാർവതി രാജിവച്ചു. അവർക്ക് എന്തും ചെയ്യാം. പരാതി പരിഹാര സെല്ലിലെ മറ്റ് അംഗങ്ങൾ സംഘടനയ്ക്കൊപ്പമാണെന്നും മണിയൻപിള്ള പറഞ്ഞു.