പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​ മു​ങ്ങി​! പ്രതി പിടിയിലായത് ആറു വര്‍ഷത്തിനുശേഷം; മലപ്പുറത്തെ ഞെട്ടിച്ച ആ സംഭവം ഇങ്ങനെ…

മ​ല​പ്പു​റം: പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം മു​ങ്ങി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ.

ബി​ഹാ​ർ മു​സാ​ഫി​ർ​പൂ​ർ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നെ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ നി​ന്നു പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ബി​ഹാ​റി​ലെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​തി മ​ല​യാ​ളി യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് പെ​രു​ന്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു പീ​ഡ​നം. പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ പെ​ണ്‍​കു​ട്ടി​യെ​യും സ​ഹോ​ദ​രി​യെ​യും ര​ണ്ടാ​ന​മ്മ​യെ​യും കൊ​ല്ലു​മെ​ന്നും പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ പാ​ല​ക്കാ​ട്ടെ നാ​ട്ടു​വൈ​ദ്യ​ന്‍റെ​യ​ടു​ത്ത് കൊ​ണ്ടു​പോ​യെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്.

ബം​ഗാ​ളി​ക​ളാ​യ മൂ​ന്നു​പേ​ർ പാ​ല​പ്പെ​ട്ടി​യി​ൽ വ​ച്ച് കാ​റി​ൽ ത​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ മൊ​ഴി.

ഇ​തു വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട പോ​ലീ​സ് വീ​ണ്ടും മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ പി​താ​വി​ന്‍റെ മൂ​ത്ത​സ​ഹോ​ദ​ര​ന്‍റെ മ​ക​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും കേ​ര​ള​ത്തി​ൽ ജോ​ലി തേ​ടി വ​ന്ന സ​മ​യ​ത്ത് പീ​ഡി​പ്പി​ച്ച​താ​ണെ​ന്നും പ​റ​ഞ്ഞു.

ഇ​തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ പോ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​പ്പോ​ഴാ​ണ് പി​താ​വ് ത​ന്നെ പീ​ഡി​പ്പി​ച്ച​താ​ണെ​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നി​ടെ മു​ങ്ങി​യ പ്ര​തി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

നേ​പ്പാ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബി​ഹാ​റി​ലെ സീ​താ​മ​ർ​ഹി​യി​ൽ നി​ന്നു മൂ​ന്നാ​മ​തും വി​വാ​ഹം ക​ഴി​ച്ച പ്ര​തി രാ​ജ​സ്ഥാ​നി​ലെ ഭീ​വാ​ടി ആ​ൽ​വാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്.

പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. വി​നോ​ദ്, എ​എ​സ്ഐ പ്രീ​ത, സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, നാ​സ​ർ, വി​ഷ്ണു, നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment