വടക്കഞ്ചേരി: ബൈക്കിലെത്തിയ രണ്ട് പേർ വീട്ടമ്മയുടെ രണ്ടര പവന്റെ സ്വർണ്ണമാല കവർന്നു. അഞ്ചു മൂർത്തി മംഗലം മൂച്ചി തൊടി വേശു (75) വിന്റെ മാലയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ ബൈക്കിലെത്തിയവർ വീട്ടുവഴിയിൽ വെച്ച് പൊട്ടിച്ചെടുത്തത്. വേശുവിനെ വഴിയിൽ തള്ളിയിട്ടായിരുന്നു യുവാക്കളുടെ പരാക്രമം.
റോസി സ്കൂൾ വരുന്ന സർവ്വീസ് റോഡിലെ അണ്ടർ പാസിലുള്ള പെട്ടി വണ്ടിയിൽ നിന്നും ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു വീട്ടമ്മ. സംഭവം നടന്നയുടൻ വീട്ടുകാർ വാർഡ് മെബർ വിശ്വനാഥനുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസിൽ പരാതി നൽകി.
പോലീസ് ഉടൻ മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറി.ആലത്തൂരിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ രണ്ട് പേർ അമിത വേഗതയിൽ കടന്നു പോയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമീപത്തെ സി സി ടി വി കാമറ വഴി ഇവരെ കണ്ടെത്താൻ ശ്രമം നടക്കുന്നു വരികയാണ്. തുടർച്ചയായ ബൈക്ക് മോഷണങ്ങൾക്ക് പിന്നാലെ പിടിച്ചുപറി അരങ്ങേറുന്നത് പോലീസിന് തലവേദനയാകും.