മണർകാട്: വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയുടെ രണ്ടരപ്പവൻ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. മണർകാട് തിരുവഞ്ചൂർ പ്ലാക്കുഴി ജയകൃഷ്ണ(23)നാണ് പോലീസ് പിടിയിലായത്.
വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന കടുത്തുരുത്തി സ്വദേശിനിയുടെ സ്വർണ മാലയാണു ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചു കടന്നുകളഞ്ഞത്.
22നു വൈകുന്നേരം ഏഴിനു മാഞ്ഞൂർ അയ്യൻകോവിൽ അന്പലത്തിനു സമീപം ശിവമന്ദിരം രഘുനാഥന്റെ ഭാര്യ സതി ദേവിയുടെ മാലയാണു കവർന്നത്.
ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.കടുത്തുരുത്തി എസ്എച്ച്ഒ പി.എസ്. ബിനു, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.