അമ്പലപ്പുഴ: സ്കൂട്ടറിലെത്തിയ ആൾ എട്ടു വയസുകാരൻ്റെ മാല പൊട്ടിച്ചു കടന്നു.ആലപ്പുഴ ചിറയിൽ വിനോദിന്റെ മകൻ ആർവി യുടെ ഒരു പവൻ തൂക്കം വരുന്ന മലയാണ് നഷ്ടപ്പെട്ടത്.
ആമയിടയിലെ അമ്മയുടെ വീട്ടിൽ എത്തിയ ആർവി സുഹൃത്തായ അഞ്ചു വയസുകാരനൊപ്പം സമീപത്തെ എൻഎസ്എസ് കരയോഗത്തിൻ്റെ അടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോൾ നീല സ്കൂട്ടറിലെത്തിയ ആൾ മാല പൊട്ടിച്ച് ആമയിട എൽ പി സ്കൂളിൻ്റെ സമീപത്തെ റോഡിലൂടെ കടക്കുകയായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു.
ഇയാൾ വെള്ളമുണ്ടും ചുവപ്പു ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും ഇവർ പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.