കൊല്ലം: വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന യുവാവ് പിടിയിൽ.കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ബിസ്മില്ലാ മൻസിലിൽ അൻഷാദാണ് അറസ്റ്റിലായത്. ര
ണ്ടാഴ്ച മുമ്പ് തൊടിയൂർ സ്വദേശിനി സുബൈദാ ബീവിയുടെ സ്വർണ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. നടന്നു പോകുകയായിരുന്ന സുബൈദാ ബീവിയെ മർദിച്ച ശേഷമാണ് ഇവരുടെ മാലപൊട്ടിച്ചെടുത്തത്.
സംഭവത്തിന് ശേഷം മുങ്ങിയ അർഷാദിനെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. വഴി യാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിച്ചെടുക്കുന്നത് പതിവാക്കിയ അൻഷാദിനെതിരെ നേരത്തെയും കേസുകൾ ഉണ്ടായിരുന്നു.
കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.