പെരുന്പാവൂർ: വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച കേസിൽ ബസ് ജീവനക്കാരനെ പോലീസ് പിടികൂടി. ചേലക്കുളം വട്ടപ്പറന്പിൽ അബ്ദുൾ സമദി (24) നെയാണ് പെരുന്പാവൂർ പോലീസ് പിടികൂടിയത്.
സ്വകാര്യ ബസുകളിൽ ക്ലീനറായി ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ നവംബർ 11 ന് മേപ്രത്തുപടി-പുതുപ്പാറ റോഡിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി 88 വയസുള്ള വയോധികയെ ആക്രമിച്ച് ഒന്നര പവൻ തൂക്കംവരുന്ന മാല മോഷ്ടിക്കുകയായിരുന്നു. സിസിടിവി കാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
സമാനരീതിയിൽ പോഞ്ഞാശേരി ചൂണ്ടമല ഭാഗത്ത് താജ് മൈദ കന്പനിക്ക് സമീപം പാച്ചാംപറന്പിൽ സന്തോഷ് പി. ജോർജിന്റെ കടയിൽ കയറി വയോധിക യായ മാതാവിനെ ആക്രമിച്ച് ഒന്നര പവന്റെ മാല കവർന്ന കേസിലും ഇയാളെ പോലീസ് തെരയുകയായിരുന്നു.
ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തിൽ സിഐ ബൈജു പൗലോസ്, എസ്ഐമാരായ പി.എ. ഫൈസൽ, ടി.എം. സൂഫി, കെ.പി. എൽദോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.