പാലക്കാട്: റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിൽ പിടിയിലായ തമിഴ്നാട് അവിനാശി പെരുമാനല്ലൂർ ജവാദ് എന്ന സെയ്ത് യൂസഫ് (55), കടലൂർ, സ്വദേശി ആസിഫ് എന്ന ആരോഗ്യദാസ് (28) എന്നിവരെ പാലക്കാട് സിജഐം കോടതി മജിസ്ട്രേറ്റ് കെന്നത്ത് ജോർജ് ഒന്നരവർഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
2016ൽ പാലക്കാട് ജൈനിമേട്ടിൽനിന്നും 2017ൽ പുത്തൂർ പൂജാനഗറിൽ നിന്നുമാണ് വീട്ടമ്മമാരുടെ മാലകൾ പൊട്ടിച്ചത്. ടൗണ്‍ നോർത്ത് എസ്ഐ ആർ.രഞ്ജിത്ത്, അഡീഷണൽ എസ്ഐ പുരുഷോത്തമൻ പിള്ള എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഡിഡിപി ലത ഹാജരായി. പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.