പയ്യന്നൂര്‍: കരിവെള്ളൂരില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ മാലപൊട്ടിക്കാന്‍ ശ്രമം. ഉദിന്നൂര് സ്കൂളിലെ അധ്യാപിക കരിവെള്ളൂര്‍ എവണ്‍ ക്ലബിന് സമീപം താമസിക്കുന്ന താഹിറയുടെ മൂന്ന് പവന്റെ സ്വർണമാലയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിക്കാന്‍ ശ്രമിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ സ്കൂളില്‍നിന്നും വീട്ടിലേക്ക് സ്കൂട്ടറില്‍ വരുന്നതിനിടെ കരിവെള്ളൂര്‍ മാണിയാട്ട് റോഡിലായിരുന്നു സംഭവം.
ബൈക്കിന് മുന്നിലിരുന്നയാൾ ഹെല്‍മറ്റും പിന്നിലിരുന്നയാൾ മുഖംമൂടിയും ധരിച്ചിരുന്നു. മാല പൊട്ടിക്കുന്നതിനിടെ സ്കൂട്ടര്‍ തെന്നി അധ്യാപിക വീണതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. അധ്യാപിക പരിക്കേൽക്കാതെ രക്ഷപ്പെട്ടു.