ചാലക്കുടി: ചാലക്കുടി മേഖലയിൽ ബൈക്കിൽ വന്ന് മാല പൊട്ടിക്കൽ വീണ്ടും. താഴൂരിൽ ഇന്നലെ റോഡിൽകൂടി നടന്നുപോവുകയായിരുന്ന കമ്മളം അത്രാപ്പിള്ളി ശശിയുടെ ഭാര്യ അനിത (35)യുടെ രണ്ടരപവൻ തൂക്കമുള്ള താലിമാല ബൈക്കിൽ വന്ന് പൊട്ടിച്ചുകൊണ്ടുപോയി.
ഇന്നലെ ഉച്ചക്ക് 11.45നാണ് സംഭവം ഉണ്ടായത്. മാല പൊട്ടിച്ചശേഷം മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. ചാലക്കുടി മേഖലയിൽ ബൈക്കിൽ വന്ന് മാല പൊട്ടിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. എല്ലായിടത്തും ബൈക്കിൽ എത്തുന്ന മോഷ്ടാവ് ഒരാൾ തന്നെയാണെന്നാണ് പോലീസ് നിഗമനം. മോഷ്ടാവിനെ പിടികൂടാൻ പോലീസ് പ്രത്യേക സ്ക്വാഡ്തന്നെ ഇറങ്ങിയിട്ടുണ്ട്.
എന്നാൽ ഇതുവരെയും ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയിട്ടില്ല. മോഷണവിവരം അറിഞ്ഞ് പോലീസ് എത്തുന്പോഴേക്കും ഇയാൾ രക്ഷപ്പെട്ടുകഴിഞ്ഞിരിക്കും.