മലപ്പുറം: പോലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐയുടെ അന്വേഷണം തുടരുന്നു. താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിൽ എത്തി കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും.
കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ.ടി. മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലാകും പരിശോധന. ഇന്ന് ഉച്ചയ്ക്കുശേഷം താനൂർ ദേവധാർ പാലത്തിനു താഴെ എത്തിയും ഫോറൻസിക് സംഘം ശാസ്ത്രീയ വിവരശേഖരണം നടത്തും.
കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഹൈദരാബാദിൽനിന്നുള്ള മൂന്നംഗസംഘമാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലിരിക്കേ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.
മയക്കുമുരന്ന് കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. താമിര്‍ ജിഫ്രിക്ക് മര്‍ദന മേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ ബന്ധുക്കളാണ് പരാതി നല്‍കിയത്.