മലപ്പുറം: പെരുമ്പടപ്പ് പട്ടേരിക്കുന്നില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു. രണ്ടര വയസുള്ള കുഞ്ഞു മരിച്ചു. വന്നേരി സ്വദേശിനി പേരോട്ടയില്‍ ഹസീനയും രണ്ടര വയസുള്ള മകളുമാണു പെരുമ്പടപ്പ് പട്ടേരിക്കുന്നിലെ ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ വീണത്.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇവരെ കിണറ്റില്‍നിന്നു കയറ്റി പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹസീന അതീവഗുരുതരാവസ്ഥയിലാണ്.
ഇന്നു രാവിലെയാണ് സംഭവം. ഹസീനയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുഞ്ഞിനെയുംകൊണ്ട് ഹഹീന കിണറ്റില്‍ ചാടിയെന്നാണു പ്രാഥമിക നിഗമനം. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.