മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പിതാവ് പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ വളാഞ്ചേരി എസ്എച്ച്ഒ ഇയാളെ അറസ്റ്റ് ചെയ്തു. പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആദ്യഭാര്യയുമായി ബന്ധം പിരിഞ്ഞ പ്രതി വീണ്ടും വിവാഹം ചെയ്തിരുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് നാലു മക്കളുണ്ട്.