ഇരുപത്തിമൂന്നുകാരനായ ഇര്‍ഷാദ് ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം 35കാരിക്കൊപ്പം ലോഡ്ജില്‍ സംഭവിച്ചു, റും വെക്കേറ്റ് ചെയ്യുംമുമ്പ് ലിംഗം മുറിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി, കുറ്റിപ്പുറം ലോഡ്ജിലെ റൂം നമ്പര്‍ 404ല്‍ സംഭവിച്ചത് ഇതൊക്കെ

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ടൗണിലെ തിരൂര്‍ റോഡിലുള്ള ലോഡ്ജില്‍ വച്ച് പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് (23) ആണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോഡ്ജിലെ 404 നമ്പര്‍ റൂമിലാണ് സംഭവം നടത്. കഴിഞ്ഞ ദിവസമാണ് ഇരുവരും മുറിയെടുത്തത്. തെര്‍മോകോള്‍ കട്ടു ചെയ്യുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ലിംഗം ഛേദിക്കപ്പെതൊണ് വിവരം. പരിക്കോടെ മുറിയില്‍ നിന്നു പുറത്തേക്കോടിയ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 70 ശതമാനത്തോളം പരിക്കേറ്റ ഇയാള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയിലായ യുവതിയെ പോലീസ് ചോദ്യം വരികയാണ്. രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടൊണ് വിവരം. വിവാഹബന്ധം വേര്‍പ്പെട്ടു കഴിയുകയാണ് യുവതി. ഇതിനിടെ യുവാവിന്റെ വിവാഹം ഉറപ്പിച്ചതായും പറയുന്നു. ഇതിലുള്ള പകപോക്കലാണോ സംഭവത്തിനു കാരണമെും സംശയമുണ്ട്.

രാവിലെയായിരുന്നു മലപ്പുറത്തെ നടുക്കിയ സംഭവം. കുറ്റിപ്പുറത്തെ ലോഡ്ജില്‍ ഇര്‍ഷാദും കൂടെയുള്ള യുവതിയും റൂമെടുത്തത് ഒരുദിവസം മുമ്പായിരുന്നു. അത്യവശ്യം നല്ല ഹോട്ടലായതിനാലും ഇരുവരും ഇടയ്ക്കിടെ ഇവിടെ വരാറുള്ളതിനാലും ലോഡ്ജ് ഉടമയ്ക്ക് കാര്യമായ സംശയമുണ്ടായിരുന്നില്ല. രാവിലെ റൂം ഒഴിവാകുകയാണെന്ന് ഇര്‍ഷാദ് റിസപ്ഷനില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ലിംഗം മുറിച്ചത്.

ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നവരാണെന്നാണ് പോലീസ് നല്കുന്ന റിപ്പോര്‍ട്ട്. വളരെ സന്തോഷത്തോടെയാണ് ഇരുവരും റൂമെടുത്തതെന്നും എന്താണ് പ്രകോപനമുണ്ടാക്കിയതെന്നും അറിയില്ലെന്നും ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്കിയിട്ടുണ്ട്. രജിസ്റ്റര്‍ വിവാഹം ചെയ്ത ശേഷം ജീവിത പങ്കാളിയാക്കാതെ ചതിച്ചതിന്റെ വൈരാഗ്യമാണോ ഇത്തരമൊരു സംഭവത്തിന് കാരണമെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ട് നാളുകള്‍ ഏറെയായി. അതിന് ശേഷം ലോഡ്ജുകളിലും മറ്റുമാണ് കണ്ടു മുട്ടുന്നത്. ചോദ്യം ചെയ്യലിലൂടെ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. ജനനേന്ദ്രീയം പൂര്‍ണ്ണമായും മുറിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ യുവാവിന് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ചോദ്യം ചെയ്യല്‍ തുടരുകയാണ്. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Related posts