കൂട്ടിലങ്ങാടി ചെലൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയതു മാതാവിന്റെ സമ്മതത്തോടെയെന്നു സൂചന. പോലീസ് പിടിയിലായ മാതൃസഹോദരന്‍ വിളഞ്ഞിപ്പുലാന്‍ ശിഹാബ്(26) കുറ്റം സമ്മതിച്ചതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവ് നബീല(29)യെ കസ്റ്റഡിയിലെടുക്കും. കുഞ്ഞിന്റെ ഡി.എന്‍.എ.പരിശോനയ്ക്കായി സാമ്പിള്‍ അയച്ചു. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം.
അമ്മ ആദ്യം ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കരഞ്ഞതോടെ പ്രതി ശിഹാബ് കത്തികൊണ്ട് കഴുത്തറുത്തറുത്തു. വര്‍ഷങ്ങളായി ഭര്‍ത്താവിനെ പിരിഞ്ഞ് താമസിക്കുന്ന സഹോദരി നബീല കുഞ്ഞിന് ജന്മം നല്‍കിയതിലുള്ള അപമാനമാണ് സഹോദരനെ കൃത്യത്തിന് പ്രേരിപ്പിച്ചത്. കൊലപാതകത്തില്‍ നബീലക്കും പങ്കുള്ളതായാണ് പോലീസ് നല്‍കുന്ന വിവരം.
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ തലയും ശരീരവും മുറിച്ചുമാറ്റി. തല തലയിണയുടെ കവറിനുള്ളിലാക്കി. ശരീരഭാഗം വരിഞ്ഞുകെട്ടി. രണ്ടും ചേര്‍ത്ത് ചാക്കിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചു. രാത്രിയോടെ പുറത്ത് കൊണ്ടുപോയി വലിച്ചെറിയാനായിരുന്നു ശ്രമം. എന്നാല്‍, സംഭവം പുറത്തറിഞ്ഞതോടെ ഇവരുടെ നീക്കം പാളി.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇവരുടെ വീടിന്റെ ടെറസിന് മുകളില്‍ നിന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ശിഹാബിനെ അറസ്റ്റ് ചെയ്ുകയയായിരുന്നു. ഇയാളുമായി ഇന്നലെ മലപ്പുറം പോലീസ് തെളിവെടുപ്പ് നടത്തി.