ആദ്യചിത്രമായ പ്രേമത്തിനുശേഷം താൻ മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി വേഷങ്ങൾ ചെയ്തെങ്കിലും മലയാളികൾ തന്നെ ഇപ്പോഴും പ്രേമത്തിലെ കഥാപാത്രമായ മലർ മിസ്സായി തന്നെയാണ് കാണുന്നതെന്ന് സായി പല്ലവി.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മലർ മിസ്സിനോടുള്ള മലയാളികളുടെ ഇഷ്ടത്തെപ്പറ്റി സായി പല്ലവി പറഞ്ഞത്. പ്രേമം സിനിമ റിലീസായി അഞ്ചു വർഷം പൂർത്തിയായ വേളയിലാണ് സായി പല്ലവി ചിത്രത്തിലെ കഥാപാത്രത്തെപ്പറ്റി മനസു തുറന്നത്.
അടുത്ത സമയത്ത് ഒരു മലയാളി സ്ത്രീ വന്ന് എന്റെ മലർ മിസ്സല്ലേ എന്ന് ചോദിച്ചതായി സായി പല്ലവി പറഞ്ഞു. അഞ്ചു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ ഓർക്കുന്നതിൽ സന്തോഷമുണ്ടെന്നും സായി പല്ലവി പറഞ്ഞു.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. കേരളവും അയൽ സംസ്ഥാനങ്ങളും ഒരു പോലെ സ്വീകരിച്ച ചിത്രമായിരുന്നു പ്രേമം. മറ്റു ഭാഷകളിലും ചിത്രത്തിന് റീമേക്കുകളുണ്ടായി.