മലരിക്കൽ ടൂറിസം കേന്ദ്രത്തിൽ ഇനി ഓ​ള​പ്പ​ര​പ്പി​ലൂ​ടെ സ​ഞ്ച​രി​ച്ച് സൂ​ര്യാ​സ്ത​മ​നം കാണാം; ഒപ്പം തുഴച്ചിൽ പരിശീലനവും നേടാം

കു​മ​ര​കം: കാ​ഞ്ഞി​രം മ​ല​രി​ക്ക​ൽ പ്രാ​ദേ​ശി​ക ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ നാ​ട​ൻ വ​ള്ള​ങ്ങ​ളി​ൽ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ സ​ഞ്ച​രി​ച്ച് സൂ​ര്യാ​സ്ത​മ​നം വീ​ക്ഷി​ക്കു​ന്ന​തി​നും തു​ഴ​ച്ചി​ൽ പ​രി​ശീ​ല​ന​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ സം​വി​ധാ​യി​ക വി​ധു​വി​ൻ​സെ​ന്‍റ് നി​ർ​വ​ഹി​ച്ചു.

മീ​ന​ച്ചി​ലാ​ർ -മീ​ന​ന്ത​റ​യാ​ർ -കൊ​ടു​രാ​ർ പു​ന​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച മ​ല​രി​ക്ക​ൽ ടൂറി​സം കേ​ന്ദ്ര​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ച​ത്. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ച​ട​ങ്ങി​ൽ കോ ​ഓ​ഡി​നേ​റ്റ​ർ കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ന്പ​തി​നാ​യി​രം, മു​പ്പാ​യി​ക്ക​രി തു​ട​ങ്ങി​യ 1800ഏ​ക്ക​ർ വി​സ്്തൃ​മാ​യ കാ​യ​ലി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലെ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ വ​ള്ള​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കു​മെ​ന്ന് ടൂ​റി​സം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി. ​എം. മ​ണി​യും സെ​ക്ര​ട്ട​റി ഷാ​ജി വ​ട്ട​പ്പ​ള്ളി​യും അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts