ആരാധകരേറെയുള്ള താപരുത്രിയാണ് മാളവിക ജയറാം. സോഷ്യൽ മീഡിയയിലൂടെ മാളവിക എന്ന മലയാളികളുടെ ചക്കി തന്റെ വിശേഷങ്ങളൊക്കെ തന്നെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മാളവിക ജയറാം വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 6.15നായിരുന്നു ജയറാം- പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ താലികെട്ട്. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.
തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു വരൻ നവനീതിന്റെ വേഷം.പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരന്. നവനീത് യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ തൃശൂരില്‍ എത്തിയിട്ടുണ്ട്.