പെണ്ണുകാണൽ കഴിഞ്ഞ് ഇപ്പോൾ ഒരു ചെക്കൻ കാണൽ കൂടി ഞാൻ നടത്തിയിരിക്കുന്നു. പെണ്ണുകാണൽ കഴിഞ്ഞ് എന്റെ വീട്ടിൽനിന്ന് എല്ലാവരും ചെക്കന്റെ വീട്ടിലേക്ക് പോയപ്പോൾ ഒരു വെറൈറ്റിക്ക് ഞാനും പോയിരുന്നു.
സാധാരണ പയ്യന്റെ വീട്ടിലേക്ക് പെണ്ണിന്റെ വീട്ടുകാർ മാത്രമേ പോകാറുള്ളൂ പക്ഷെ ഇപ്പോൾ പലരും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
ചില സ്ഥലത്തൊക്കെ പയ്യന്റെ വീട്ടിലേക്ക് പെൺകുട്ടി പോകാറുണ്ട്. അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.
കാരണം അവിടെ താമസിക്കേണ്ടത് ആ പെൺകുട്ടി ആണ്. തേജസേട്ടന്റെ കുടുംബം ക്ഷണിച്ചിട്ടാണ് ഞാൻ പോയത്. പോയ പോക്കിൽ അവിടെ ഒരു ചെറിയ ചടങ്ങ് നടത്തി.
വിവാഹ നിശ്ചയം നടത്താത്തതുകൊണ്ടു വിവാഹ തീയതിയും മുഹൂർത്തവും അവിടെ വച്ച് വായിച്ചു. –
മാളവിക കൃഷ്ണദാസ്