മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് മാളവിക മേനോന്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും താരം അഭിനയിച്ചു.
സോഷ്യല്‍ മീഡിയയിലും മാളവിക സജീവമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ വേഗത്തിൽ തരംഗമായി മാറാറുണ്ട്.
അടുത്തിടെ മാളവികയുടെ ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായിരുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ മാളവിക പങ്കുവച്ച ചിത്രം വൈറലായതിനൊപ്പം കടുത്ത വിമൾനവും ഏറ്റുവാങ്ങി. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
മൂന്നാറില്‍ വച്ച് വിവിധ വേഷങ്ങളിൽ ചിത്രങ്ങള്‍ എടുത്തിരുന്നു. അവയെല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് ധരിച്ച ഡ്രസ് നൈറ്റിയല്ല.
അതും മറ്റുള്ളവ പോലെതന്നെയുള്ള ഒരു വസ്ത്രമായിരുന്നു. അന്ന് അവിടെനിന്നെടുത്ത ഫോട്ടോയും വീഡിയോയും യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. അമ്മയാണ് ഈ വീഡിയോ ഇത്രത്തോളം ചര്‍ച്ചയായത് ആദ്യം കണ്ടത്.
എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി നിരവധി ഫോണ്‍കോളുകള്‍ വന്നിരുന്നു. നോര്‍മലായാണ് ആ വീഡിയോ ഇട്ടത്. പക്ഷേ, പലരും അത് സൂമും ക്ലോസും ഇട്ട് അവര്‍ക്ക് ഇഷ്ടമുള്ള പോലെ ഇറക്കി.
ചിലർ അത് കണ്ട് വിചാരിച്ച് വച്ചിരിക്കുന്നത് ആ ഡ്രസിനുള്ളില്‍ ഞാന്‍ ഒന്നും ഇട്ടിട്ടില്ല എന്നാണ്. എന്റെ ഫോട്ടോ കാണുന്ന ഏത് പൊട്ടനും മനസിലാകും ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന്- മാളവിക പറയുന്നു.