ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് മാളവിക മേനോൻ. എന്റെ കണ്ണന് എന്ന മ്യൂസിക് ആല്‍ബത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 916 എന്ന ചിത്രത്തിലൂടെ താരം മലയാളികളുടെ ഇടയില്‍ ശ്രദ്ധിക്കെപ്പട്ടു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണു മാളവിക. ഹോട്ട് ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ താരം പങ്കിടാറുണ്ട്. ഉദ്ഘാടനവേദികളില്‍ സജീവ സാന്നിധ്യമാണു മാളവിക. താരത്തിന്റെ സാരി ലുക്കാണു പ്രേക്ഷകര്‍ക്കു പ്രിയം.
ഹണി റോസിന് വെല്ലുവിളിയാണു മാളവിക എന്നുള്ള തരത്തിൽ നിരവധി ട്രോളുകളും നടിക്കു ലഭിക്കാറുണ്ട്. അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട നടി കൂടിയാണു മാളവിക. ഇപ്പോഴിതാ അത്തരത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി പറയുകയാണ്:
‘ഇപ്പോൾ ഞാൻ ഗുണ്ടുമണിയായി ഇരിക്കുകയാണ്. ഹോർമോണൽ ഇഷ്യു ഉള്ളവർക്ക് സ്ഥിരം ചെയ്യുന്ന വർക്ക് ഔട്ടിന്റെ മൂന്നിരട്ടി ചെയ്താലേ ഫലം കിട്ടു. പിന്നെ നമ്മുടെ ശരീരം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണല്ലോ.തടി കുറഞ്ഞിരുന്നാലും കൂടി ഇരുന്നാലും ചോദ്യം വരും. മറ്റുള്ളവർ എന്തു വിചാരിക്കുന്നുവെന്നതു ചിന്തിക്കാറില്ല. എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആഗ്രഹം. കംഫർട്ട് എപ്പോഴും നോക്കും.
ചിലരൊക്കെ പണ്ടു പറയുമായിരുന്നു എനിക്ക് ഭാമയുടെ ച്ഛായയാണെന്ന്. അതുപോലെ എന്റെ അമ്മ തന്നെ ഇടയ്ക്കു പറയും മീര ജാസ്മിന്റ ച്ഛായ തോന്നുന്നു, കാവ്യ മാധവന്റെ ച്ഛായ തോന്നുന്നു എന്നൊക്കെ. ചിലർ സൗന്ദര്യ മാമിന്റെ ച്ഛായയുണ്ടെന്നു പറയാറുണ്ട്. അങ്ങനെ പലരും പറയുമ്പോൾ ഞാൻ പറയും ഞാൻ എല്ലാ സുന്ദരിമാരായ നടിമാരുടെ മിക്സ്ചറാണെന്ന്.
കമന്റ്സ് സെക്ഷനിലാണ് ചൊറി കാണുന്നത്. അത് അവഗണിക്കുകയാണു ചെയ്യാറ്. വീട്ടിലുള്ളവർക്കു പക്ഷെ വിഷമമാകാറുണ്ട്. എന്റെ ഫാമിലിക്ക് എന്നെ അറിയാമല്ലോ. കുറ്റം പറയുന്നവരെ എല്ലാം പറഞ്ഞു തിരുത്താൻ എനിക്കു പറ്റില്ലല്ലോ. അതുകൊണ്ട് പലപ്പോഴും കമന്റ് നോക്കാറില്ല. ആരെങ്കിലും പറഞ്ഞാൽ മാത്രം അതുനോക്കാനായി കമന്റ് ബോക്സ് നോക്കും.
പലതും നമ്മളെ ഡിപ്രഷനിലാക്കും. അതുകൊണ്ടാണു പലതും നോക്കാത്തത്. ഞാൻ സ്ഥിരം കേൾക്കാറുള്ള ഒരു കമന്റാണ്. അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞുവെന്നത്. അത് വായിക്കുമ്പോഴെല്ലാം എനിക്കൊരു സംശയവും ചോദ്യവും വരാറുണ്ട്. അങ്ങനെയെങ്കിൽ നിങ്ങളും വസ്ത്രത്തിന്റെ ഇറക്കമൊക്കെ കുറച്ചുനടന്ന് സിനിമയിൽ അവസരം വരുന്നുണ്ടോയെന്നു നോക്കി പറയൂ എന്ന്.
അതുപോലെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചാലൊന്നും സിനിമയിൽ അവസരം കിട്ടില്ല. അത് ഓരോരുത്തരുടെ ഭാഗ്യവും പ്രയത്നവുമാണ്. ഇത്തരം മോശം കമന്റുകൾ കണ്ടാൽ അമ്മയോ അനിയനോ നല്ല മറുപടി കൊടുക്കും. പിന്നെ ഫാൻസിൽ കുറച്ചുപേർ നല്ല സപ്പോർട്ടാണ്’- മാളവിക പറഞ്ഞു.