സിനിമാഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും വളരെ സജീവമായി നിൽക്കുന്ന താരസുന്ദരിയാണ് മാളവിക മേനോൻ. സിനിമാഭിനയംപോലെ താരം കൊണ്ടു നടക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ.
ധാരാളം വസ്ത്ര ബ്രാൻഡ് ഷൂട്ടുകളിൽ മാളവിക തിളങ്ങാറുണ്ട്. അതിപ്പോ നാടൻ വേഷമാണെങ്കിലും മോഡേൺ ഗ്ലാമറസ് വേഷമാണെങ്കിലും മാളവിക അതിൽ അതിസുന്ദരിയായ കാണപ്പെടാറുണ്ട്.
അടുത്തിടെ മോഡേൺ വസ്ത്രത്തിൽ ഹോട്ട് ഫോട്ടോഷൂട്ടുമായി മാളവിക എത്തിയിരുന്നു. മാളവികയുടെ ന്യൂ ഇയർ ആഘോഷം ഗോവയിലായിരുന്നു.
കളർഫുൾ ന്യൂ ഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ മാളവിക സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിങ്ക് നിറത്തിലുള്ള ഗ്ലാമർ വസ്ത്രവും ഷൂസും സൺഗ്ലാസും ധരിച്ചാണ് മാളവിക പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്.
സ്പെഷൽ ഗാലറിയിൽ കേറിനിന്ന് സൺ ബേൺ പാർട്ടി ആസ്വദിക്കുന്ന ചിത്രങ്ങളും മാളവിക പങ്കുവച്ചിരുന്നു.ആ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത് മുതൽ നിരവധി അധിക്ഷേപ കമന്റുകളാണ് മാളവികയ്ക്കെതിരേ വരുന്നത്.
മാളവികയുടെ വസ്ത്രധാരണ രീതിയാണ് പലരും മോശം കമന്റുകൾ ഇടുന്നതിന് കാരണമായത്. ആദ്യത്തെ കമന്റ് ഹണി റോസ് ആകാൻ ശ്രമിക്കുകയാണോ എന്നതായിരുന്നു.
അതിനു കുറിക്കുകൊള്ളുന്ന മറുപടി തന്നെ മാളവിക ഉടനടി നൽകി. എനിക്ക് ഞാനായി ജീവിക്കാനാണ് ഇഷ്ടം എന്നാണ് മാളവിക മറുപടിയായി കുറിച്ചത്.
എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് കേറി വരുന്നില്ലല്ലോ സജി, ആരും മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ തുടങ്ങി കമന്റുകളാണ് മാളവികയെ പരിഹസിച്ച് വന്നത്.
ചിലർ മാളവികയെ അനുകൂലിച്ചും കമന്റുകൾ ചെയ്തിട്ടുണ്ട്. ഇത്തരം ചിന്തകളും കമന്റുകളും എഴുതാൻ തോന്നുന്നത് ഒരു മെന്റൽ ഡിസീസ് ആണെന്നാണ് ഒരു ആരാധകൻ മാളവികയെ അനുകൂലിച്ച് കുറിച്ചത്.
മാളവിക മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടിമാരും ഇത്തരത്തിൽ സൈബർ ആങ്ങളമാരുടെ ആക്ഷേപത്തിനും പരിഹാസത്തിനും ഇരയാകാറുണ്ട്.
മോഡേൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് ഇത്തരക്കാരുടെ ആക്രമണം കൂടുതലെന്ന് മാത്രം. യുവനടി അനശ്വര രാജനും ഹണി റോസുമെല്ലാം ഇത്തരക്കാരുടെ സ്ഥിരം ഇരകളാണ്.
എന്തൊക്കെ വിമർശനങ്ങളുണ്ടായാലും തനിക്ക് തുണയായി കുടുംബം കൂട്ടുണ്ടെന്നാണ് മുമ്പെല്ലാം അഭിമുഖങ്ങളിൽ മാളവിക പറഞ്ഞിട്ടുള്ളത്. അമ്മയാണ് പലപ്പോഴും വസ്ത്രങ്ങൾ മാളവികയ്ക്ക് സെലക്ട് ചെയ്ത് കൊടുക്കുന്നത്.