തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് മാളവിക മോഹനന്. മലയാളത്തില്‍ തുടക്കം കുറിച്ച താരം ഇതര ഭാഷകളിലൂടെയാണ് ശ്രദ്ധേയായത്.
2021 കടന്ന് പോകുമ്പോള്‍ പോയ വര്‍ഷത്തെ ഓര്‍ത്തെടുക്കുകയാണ് നടി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാളവിക മനസ് തുറന്നത്.
മാളവികയുടെ കുറിപ്പ് ഇങ്ങനെ,
ഇത് കഠിനമായ ഒരു വര്‍ഷമായിരുന്നു. നമ്മുടെ ജീവിതത്തിന്റെ നല്ലതും രസകരവും തിളങ്ങുന്നതുമായ ഭാഗം മാത്രം ലോകത്തിന് കാണിക്കാനുള്ള പ്രവണത നമ്മള് എപ്പോഴും കാണിക്കുന്നു. അതു മനസിലാക്കാവുന്നതേയുള്ളു.
ആരാണ് മോശം ഭാഗങ്ങള്‍ രേഖപ്പെടുത്താനും ഓര്‍മിക്കാനും ആഗ്രഹിക്കുന്നത്, അല്ലേ? ജീവിതം എന്തായാലും ബുദ്ധിമുട്ടാണ്, നാം കടന്നുപോയ ദുഃഖത്തെക്കുറിച്ചോ ഹൃദയവേദനകളെക്കുറിച്ചോ നിരന്തരം ഓര്മിപ്പിക്കാതെ.
എന്നാല്‍ ഈ വര്‍ഷം മറ്റേതൊരു വര്‍ഷത്തേക്കാളും എനിക്ക് വളരെ കഠിനമായിരുന്നു. പ്രൊഫഷണല്‍ കാര്യങ്ങള്‍ വളരെ നല്ലതായിരുന്നു.
ആ വര്‍ഷത്തെ എന്റെ ആദ്യ റിലീസ് ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറി.
ഞങ്ങളുടെ തലമുറയിലെ എന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളുമായി മറ്റൊരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
അദ്ദേഹത്തില്‍നിന്നു വളരെയധികം കാര്യങ്ങള്‍ പഠിച്ചു. എന്റെ ആദ്യത്തെ ബോളിവുഡ് സിനിമ ആരംഭിച്ചു. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന മറ്റൊരു ആവേശകരമായ ചിത്രത്തിന് കരാര്‍ ഒപ്പിട്ടു.
എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഒരു മോശം ഘട്ടത്തിത്തിലായിരുന്നു. കുറച്ച് മാസങ്ങളായി ഞാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലായിരുന്നു.
ഇത് എന്റെ മുഴുവന്‍ ജീവിതത്തിലും എനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥയാണ്. ഈ കരിയര്‍ തന്നെ നിരവധി അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്.
വ്യക്തിജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകര്‍ക്കും.ആ സമയത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ച ഒരേയൊരു കാര്യം (എന്റെ അദ്ഭുതകരമായ കുടുംബത്തിന് പുറമെ) എനിക്കുള്ള നല്ല സുഹൃത്തുക്കളാണ്.
നമ്മള് സൗഹൃദത്തെ പിന്‍സീറ്റില്‍ വച്ച എത്രയോ തവണയുണ്ട്. ജോലിത്തിരക്കിലാണെങ്കില്‍, ഒഴിവു സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു,
പുതിയ ബന്ധത്തിലാണെങ്കില്‍, ആ വ്യക്തിയോടൊപ്പമാണ് മുഴുവന്‍ സമയവും ചെലവഴിക്കുന്നത്, സുഹൃത്തുക്കളെ അവഗണിക്കും, അവരില്‍ ചിലരോട് മാസങ്ങളോളം സംസാരിക്കാറില്ല, കാരണം ജീവിതം വളരെ തിരക്കിലായിരിക്കും.
2021-ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം എന്റെ സുഹൃത്തുക്കളാണ്. എന്നെപ്പോലെ നിങ്ങളും നല്ല സുഹൃത്തുക്കള്ക്കൊപ്പമാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഒപ്പം ഈ വര്‍ഷം ഇന്‍സ്റ്റഗ്രാമില്‍നിന്നു വിഷം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കാനും തീരുമാനിച്ചു.